Latest NewsNewsIndia

ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സും ജമ്മുകശ്മീർ ഗസ്‌നവി ഫോഴ്‌സും തീവ്രവാദ സംഘടനകൾ: പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിനെയും, ജമ്മുകശ്മീർ ഗസ്‌നവി ഫോഴ്‌സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Read Also: എന്റെ മക്കള്‍ മലയാളികളാണോ തെലുങ്കരാണോ എന്നൊരു സംശയമുണ്ടായിരുന്നു: വൈറലായി മുകേഷിന്റെ വാക്കുകൾ

പഞ്ചാബിൽ തീവ്രവാദ പ്രവർത്തനങ്ങളെ സജീവമാക്കാൻ ശ്രമിച്ച ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ദേശീയ സുരക്ഷക്കും, അഖണ്ഡതക്കും വെല്ലുവിളിയാണെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ആയുധ, ലഹരി കടത്തുകളിൽ സജീവമായിരുന്നു ജമ്മുകശ്മീർ ഗസ്‌നവി ഫോഴ്‌സെന്നും നിരോധിത തീവ്രവാദ സംഘടനകളിൽ നിന്ന് ആളുകളെ ഇവർ റിക്രൂട്ട് ചെയ്തിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവയെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചത്.

Read Also: സംസ്ഥാനത്ത് ഇലക്ട്രിക് വാഹന വിൽപ്പനയിൽ പുതുവർഷത്തിലും മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button