റിസർവ് ബാങ്ക് റിപ്പോ ഉയർത്തിയതിന് പിന്നാലെ വിവിധ ബാങ്കുകൾ പലിശ നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. പലിശ നിരക്കുകൾ ഉയർത്തിയതോടെ സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. റിപ്പോ നിരക്കിന് ആനുപാതികമായി സ്വകാര്യ ബാങ്കുകളും, പൊതുമേഖല ബാങ്കുകളും ഉടൻ തന്നെ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുന്നതാണ്. നിലവിലെ നിരക്കുകൾ അനുസരിച്ച് ഏത് ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തുന്നതാണ് ഉത്തമമെന്ന് താരതമ്യം ചെയ്യാം.
7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.00 ശതമാനം പലിശയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയും, 180 ദിവസം മുതൽ 210 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശയുമാണ് ലഭിക്കുക. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.75 ശതമാന പലിശ ലഭിക്കുന്നതാണ്. ഒരു വർഷത്തിനും രണ്ട് വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 6.80 ശതമാനവും, രണ്ട് വർഷത്തിനും 3 വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7.00 ശതമാനവും പലിശ ലഭിക്കും. മൂന്ന് വർഷത്തിനും അഞ്ച് വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്കും, അഞ്ച് വർഷത്തിനിടയിലും 10 വർഷത്തിനിടയിലും കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്കും 6.50 ശതമാനം പലിശ ലഭിക്കും. പുതുക്കിയ പലിശ നിരക്കുകൾ 2023 ഫെബ്രുവരി 15 മുതൽ ബാധകമാണ്.
7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയാണ് കാനറ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 46 ദിവസം മുതൽ 90 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയും, 91 ദിവസം മുതൽ 179 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയുമാണ് ലഭിക്കുക. 180 ദിവസത്തിനും 269 ദിവസത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ ലഭിക്കും. 270 ദിവസത്തിനും ഒരു വർഷത്തിനും താഴെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനമാണ്. ഒരു വർഷത്തേക്ക് 6.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷത്തിനും രണ്ട് വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ ലഭിക്കും. 400 ദിവസം കാലാവധിയുളള സ്ഥിര നിക്ഷേപങ്ങൾക്ക് 7.15 ശതമാനവും, 600 ദിവസം കാലാവധിയുളള സ്ഥിര നിക്ഷേപങ്ങൾക്ക് 7.00 ശതമാനവുമാണ് പലിശ. മൂന്ന് വർഷത്തിനും അഞ്ച് വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്കും, അഞ്ച് വർഷത്തിനിടയിലും 10 വർഷത്തിനിടയിലും കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്കും 6.50 ശതമാനം പലിശ ലഭിക്കും. പുതുക്കിയ പലിശ നിരക്കുകൾ 2023 ജനുവരി 18 മുതൽ ബാധകമാണ്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് 7-14 ദിവസത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്കും, 15- 29 ദിവസത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്കും 3.00 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 30- 45 ദിവസത്തിനും, 46- 60 ദിവസത്തിനും, 61- 89 ദിവസത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് യഥാക്രമം 3.50 ശതമാനം, 4.50 ശതമാനം, 4.50 ശതമാനം എന്നിങ്ങനെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 90 ദിവസത്തിനും 6 മാസത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്കും 4.50 ശതമാനം പലിശ ലഭിക്കുന്നതാണ്. 6 മാസത്തിനും 9 മാസത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമാണ്. 9 മാസത്തിനും 1 വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.00 ശതമാനവും, ഒരു വർഷത്തിനും 15 മാസത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.60 ശതമാനവും പലിശ ലഭിക്കും. രണ്ട് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനവും, രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.00 ശതമാനവുമാണ് പലിശ. മൂന്ന് വർഷത്തിനും അഞ്ച് വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്കും, അഞ്ച് വർഷത്തിനിടയിലും 10 വർഷത്തിനിടയിലും കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്കും 7.00 ശതമാനം പലിശ ലഭിക്കും. പുതുക്കിയ പലിശ നിരക്കുകൾ 2023 ജനുവരി 24 മുതൽ ബാധകമാണ്.
Post Your Comments