Latest NewsKeralaNewsAutomobile

സംസ്ഥാനത്ത് ഇലക്ട്രിക് വാഹന വിൽപ്പനയിൽ പുതുവർഷത്തിലും മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഫെബ്രുവരി ആദ്യവാരം നടന്ന സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു

പുതുവർഷത്തിലും ഇലക്ട്രിക് വാഹന വിൽപ്പനയിൽ മുന്നേറ്റം തുടർന്ന് കേരളം. പരിവാഹൻ രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ മാത്രം 5,207 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തിൽ എത്തിയത്. മുൻ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് ജനുവരിയിൽ റെക്കോർഡ് വിൽപ്പനയാണ് നടന്നിട്ടുള്ളത്. അതേസമയം, ഫെബ്രുവരി മാസത്തിൽ ആദ്യത്തെ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും 2,297 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകളിൽ എത്തിയത്. ഈ ട്രെൻഡ് തുടർന്നാൽ ഫെബ്രുവരിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ജനുവരിയിലെ കണക്കുകളെ മറികടക്കാൻ സാധ്യതയുണ്ട്.

ഫെബ്രുവരി ആദ്യവാരം നടന്ന സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് വാഹന വിപണിയിൽ തന്നെ പുതിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുന്നതിനാൽ, ഭൂരിഭാഗം ആളുകളും പെട്രോൾ എൻജിൻ വാഹനങ്ങളോട് ബൈ പറഞ്ഞിരിക്കുകയാണ്. ഇത് ഇലക്ട്രിക് വാഹന വിൽപ്പന കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. പെട്രോൾ/ ഡീസൽ വാഹനങ്ങളെക്കാൾ പരിപാലന ചെലവ് കുറവെന്ന കാരണവും മിക്ക ആളുകളെയും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്.

Also Read: ‘പ്രണവിന്റെ മരണ വാർത്തക്ക് കീഴെയുള്ള ഹഹ സ്മൈലി കാണുമ്പോൾ ഒരു തരം മരവിപ്പ് കലർന്ന പേടിയാണ് തോന്നുന്നത്’: വൈറൽ കുറിപ്പ്

ഇലക്ട്രിക് വാഹന വിൽപ്പനയിൽ 2022- ൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2021- നേക്കാൾ 454 ശതമാനത്തിന്റെ വിൽപ്പന വളർച്ച 2022- ൽ ഉണ്ടായിട്ടുണ്ട്. 2021- ൽ 8,706 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചതെങ്കിൽ, 2022- ൽ ഇത് 39,525 യൂണിറ്റായാണ് കുതിച്ചുയർന്നത്. 2022- ൽ ദേശീയ തലത്തിലും ഇലക്ട്രിക് വാഹന വിൽപ്പന ഉയർന്നിട്ടുണ്ട്. 10 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വർഷം വിറ്റഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button