ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളുടെ ദുരിതകഥ പുറത്ത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കൊടും ക്രൂരതകളാണ് ഇവിടുത്തെ അന്തേവാസികള്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നതെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 100ലധികം പേരെ ഈ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒഴിപ്പിച്ചു. വില്ലുപുരത്തുള്ള അന്‍പ് ജ്യോതി ആശ്രമം എന്ന സ്വകാര്യ ഷെല്‍ട്ടര്‍ ഹോമിനെതിരെയാണ് പരാതികള്‍ ഉയരുന്നത്.
അമേരിക്കയില്‍ താമസിക്കുന്ന സലീം ഖാന്‍ എന്ന വ്യക്തി മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഒരു പരാതിയാണ് ഷെല്‍ട്ടര്‍ ഹോമിലെ ക്രൂരതകൾ വെളിച്ചത്ത് കൊണ്ടുവന്നത്. 2021 ഡിസംബറില്‍ തന്റെ ഭാര്യാപിതാവിനെ സലീം ഈ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ അവിടെ നിന്ന് കാണാതായി. തുടര്‍ന്നാണ് ഷെല്‍ട്ടര്‍ ഹോമിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം കോടതിയെ സമീപിച്ചത്.തുടര്‍ന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ഷെല്‍ട്ടര്‍ ഹോമിനുള്ളില്‍ നടക്കുന്ന ക്രൂരതകള്‍ വെളിവായത്.
കഴിഞ്ഞ പതിനേഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഷെല്‍ട്ടര്‍ ഹോമിന് ലൈസന്‍സ് ഇല്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. കൂടാതെ ഷെല്‍ട്ടര്‍ ഹോം ഉടമയും ജീവനക്കാരും ഇവിടുത്തെ അന്തേവാസികളെ ക്രൂരമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നതായും പരിശോധനയില്‍ വ്യക്തമായി.തുടര്‍ന്ന് വില്ലുപുരം ജില്ലാകളക്ടര്‍ സി പളനിയുടെ നേതൃത്വത്തിൽ ആശ്രമം പൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തുവെന്ന് വില്ലുപുരം എസ്പി എന്‍.ശ്രീനാഥ പറഞ്ഞു.
ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എട്ട് പേരില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ ഒളിവിലാണ്. ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമ ജുബിനും ഭാര്യ മരിയയും ഇപ്പോള്‍ ആശുപത്രിയിലാണെന്നും പൊലീസ് പറഞ്ഞു. നിലവില്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments