കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ റാഹിക് (24), അലി മുഹമ്മദ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർ എസ്എഫ്ഐ ഭാരവാഹികളെ ആക്രമിച്ചതായി പരാതി
മേനക ഭാഗത്ത് നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇരുവരെയും പരിശോധിച്ചപ്പോള്‍ ഇവരുടെ പക്കൽ നിന്ന് മൂന്ന് ആപ്പിള്‍ ഐ ഫോണ്‍ കണ്ടെത്തി. തുടർന്ന്, കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന ഫ്ളാറ്റിൽ നിന്ന് ഫോണുകൾ മോഷ്ടിച്ചതാണെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയത്.
പ്രതികളില്‍ നിന്നു ഏകദേശം മൂന്നു ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് പ്രിന്‍സിപ്പല്‍ എസ്ഐ കെ.പി. അഖില്‍, എസ്ഐ സി. ശരത്, സിപിഒ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments