ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ മോദി സര്‍ക്കാര്‍ പുതിയ നീക്കം ആരംഭിച്ചു. ഇതിനായി, എഐ ചാറ്റ് സംവിധാനം ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഐടി വകുപ്പാണ് ഇത്തരത്തില്‍ ചാറ്റ് ജിപിടി സംവിധാനം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക്
വിവരം നല്‍കാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിക്കുന്നത്.
Read Also: വസ്ത്രങ്ങളിലെ കരിമ്പന്‍ എളുപ്പത്തില്‍ അകറ്റാൻ ചില പൊടിക്കൈകള്‍
ഭാഷിണി എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള ടീം നിലവില്‍ വാട്ട്സ്ആപ്പിനായി ഒരു ചാറ്റ്‌ബോട്ട് വികസിപ്പിക്കുന്നു എന്നാണ് വിവരം. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഈ സംവിധാനം ചാറ്റ് ജിപിടിയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിക്കും.
ഗ്രാമീണരായ പലര്‍ക്കും ചിലപ്പോള്‍ ഈ ചാറ്റ്‌ബോട്ടില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കില്ല. ഇത്തരം അവസരത്തില്‍ വോയിസ് നോട്ടായി അവരുടെ സംശയങ്ങള്‍ ചോദിക്കാനും ഈ സംവിധാനത്തില് സാധിക്കും. അതായത് ചാറ്റ്ബോട്ടിലേക്ക് അഭ്യര്‍ത്ഥനകള്‍ നടത്താന്‍ വോയ്സായും നല്‍കാം. ഇത്തരം ചോദ്യങ്ങളോട് ഈ ചാറ്റ് ബോട്ട് ശബ്ദത്തില്‍ തന്നെ തിരിച്ചും മറുപടി നല്‍കാന്‍ പ്രാപ്തമാണ് എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments