Latest NewsNewsIndia

ഓക്സിജൻ വിതരണത്തിനായ് ഗ്രീൻ കോറിഡോർ; നിർദേശവുമായി കേന്ദ്രം

ഇതര സംസ്ഥാനങ്ങളെ ആശ്രയക്കേണ്ടിവരുന്ന സംസ്ഥാനങ്ങൾക്ക് ഓക്സിജൻ ടാങ്കറുകളുടെ ഗതാഗാത സൗകര്യം സുഗമാക്കപ്പെടേണ്ടത് അനിവാര്യമാണ്.

ന്യൂഡൽഹി: ജീവൻ രക്ഷാ ഓക്സിജൻ ടാങ്കുകൾക്ക് തടസങ്ങളേതുമില്ലാതെയുള്ള സർവ്വീസിന്
ഗ്രീൻ കോറിഡോറുകൾ ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. കോവിഡ് രോഗികൾക്ക് ഓക്സിജൻ ആവശ്യമെന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ നിർദ്ദേശം- ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്. ഓക്സിജൻ ചികിത്സ കോവിഡു രോഗം മൂർച്ഛിവരുടെ ജീവൻ രക്ഷിക്കുന്നതിൽ പ്രധാന ഘടകമാണ്. ആശുപത്രികളിൽ വേഗത്തിൽ ഓക്സിജനെത്തിക്കുന്നതിനും അവയവമാറ്റിവയ്ക്കലിനായി അവയവങ്ങൾ കൃത്യസമയത്തെത്തിക്കുന്നതിനും തടസ്സങ്ങളേതുമില്ലാതെയുള്ള വാഹന സൗകര്യം അനിവാര്യമെന്നതിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.

കോവിഡ് കാലത്ത് പരീക്ഷ നടത്തിപ്പ് : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു

അന്തർ ജില്ല – സംസ്ഥാന പാതകളിലും ഇക്കാര്യത്തിൽ നിയന്ത്രണങ്ങളില്ലാതെയുള്ള ഗതാഗത സൗകര്യമുറപ്പു വരുത്തുന്നതിൽ അതീവ ശ്രദ്ധ അനിവാര്യമെന്നും കേന്ദ്ര സർക്കാർ ഓർമ്മപ്പെടുത്തുന്നു. ഓരോ ആശുപത്രികളിലെയും ഓക്സിജൻ സിലിണ്ടർ ശേഖരത്തിൻ്റെ കണക്കുകൾ കൃത്യതയോടെ സൂക്ഷിക്കണം. ഓക്സിജൻ ലഭ്യത സദാ ഉറപ്പു വരുത്തുന്നത്തിനായാണിത്. ഓക്സിജൻ ഉല്പാദകർക്കും വിതരണകാർക്കും പണം കൊടുക്കുന്നതിൽ വീഴ്ച വരുത്തരുത്. വിതരണം സുഗമമാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. ജീവൻ രക്ഷാ ഓക്സിജൻ വിതരണത്തിൽ ഒരിക്കലും വീഴ്ചയുണ്ടാകരുതെന്ന് ഉറപ്പുവരുത്തുകയാണിതെല്ലാം.

ചില സംസ്ഥാനങ്ങളിൽ ജീവൻ രക്ഷാ ഓക്സിജൻ ഉല്പാദക യൂണിറ്റുകളില്ല. ഇതര സംസ്ഥാന
ങ്ങളെ ആശ്രയക്കേണ്ടിവരുന്ന സംസ്ഥാനങ്ങൾക്ക് ഓക്സിജൻ ടാങ്കറുകളുടെ ഗതാഗാത സൗകര്യം സുഗമാക്കപ്പെടേണ്ടത് അനിവാര്യമാണ്. രാജ്യത്തി പ്രതിദിന ജീവൻ രക്ഷാ ഓക്സിജൻ്റെ ഉപഭോഗം 2000 മെട്രിക് ടൺ. പ്രതിദിന ഉല്പാദനം ഏകദേശം 6000 മെട്രിക്ക് ടൺ. ഇത് വ്യവസായികാവശ്യത്തിനും ഉപയോഗിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button