തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ ഒന്നാംസ്ഥാനം ലോകബാങ്കിന്റെ പദ്ധതി കേരളത്തിന് .തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കേരളത്തിന് വിദ്യാഭ്യാസ മേഖലയില്‍ ഒന്നാം സ്ഥാനം ലഭിയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക ബാങ്കിന്റെ സഹായത്തോടെയുള്ള കേന്ദ്രപദ്ധതി കേരളത്തിന് ലഭ്യമാകുന്നത്.
അക്കാദമിക് രംഗം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ലോകബാങ്ക് സഹായത്തോടെ കേന്ദ്രം നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്തിനു ലഭിക്കുന്നത് കേരളം ഉള്‍പ്പെടെ, നിതി ആയോഗ് റാങ്കിങ്ങില്‍ ഏറ്റവും മികവു കാട്ടിയ 6 സംസ്ഥാനങ്ങള്‍ക്കാണു പദ്ധതിക്ക് അര്‍ഹത. നിലവില്‍ സമഗ്രശിക്ഷ പദ്ധതിക്കു കേന്ദ്രം പണം നല്‍കുന്നുണ്ട്. ഇതിന് പുറമേ അക്കാദമിക് രംഗത്തു കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനാണു 3 വര്‍ഷം നീളുന്ന സ്റ്റാഴ്സ് പദ്ധതി. കേന്ദ്ര മാനവശേഷി മന്ത്രാലയമാണു പദ്ധതി അനുവദിക്കുക.
പദ്ധതിത്തുകയുടെ 60 % കേന്ദ്രവും 40 % സംസ്ഥാനവുമാണു വഹിക്കേണ്ടത്. ഒന്നാം സ്ഥാനത്താണെങ്കിലും കേരളത്തിനു 100 തികയ്ക്കാന്‍ 18 പോയിന്റിന്റെ കുറവുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണരംഗത്താണു പുരോഗതി ഉണ്ടാകേണ്ടത്. നിലവില്‍ അധ്യാപകര്‍ സ്‌കൂള്‍ മേധാവികളാകുമ്‌ബോള്‍ പലര്‍ക്കും മികവു കാട്ടാനാകുന്നില്ലെന്നാണ് ആക്ഷേപം.
വിദ്യാഭ്യാസ നിലവാരത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടന്നാണ് നീതി ആയോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 76.6 ശതമാനത്തോടെയാണ് കേരളം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
Post Your Comments