Latest NewsKeralaNews

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ മറവില്‍ എംഡിഎംഎ വില്‍പന നടത്തിയിരുന്നയാള്‍ എക്‌സൈസ് പിടിയില്‍

ഓര്‍ഡര്‍ അനുസരിച്ച് വിദേശ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എത്തിച്ച് നല്‍കുന്ന പ്രമുഖ കച്ചവടക്കാരന്‍ മഞ്ചേരി മജീദിന്റെ അറസ്റ്റില്‍ ഞെട്ടി യുവതികള്‍: ഇയാളുടെ ഇരകളായിരുന്നത് യുവതികളും വീട്ടമ്മമാരും

 

കൊച്ചി: സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ മറവില്‍ എം ഡി എം എ വില്പന നടത്തിയിരുന്നയാള്‍ എക്സൈസ് പിടിയില്‍. മലപ്പുറം സ്വദേശി റാഷിദ് ഏനാത്ത് (34) ആണ് എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാര്‍, ഇടപാട് നടത്തുവാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ഐ ഫോണുകള്‍ എന്നിവയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.

Read Also: രാജ്യത്തുടനീളം അതിവേഗം മുന്നേറി റിലയൻസ് ജിയോ, 257 നഗരങ്ങളിൽ 5ജി ലഭ്യം

ഉപഭോക്താക്കള്‍ക്കിടയില്‍ ‘മഞ്ചേരി മജീദ് ‘ എന്ന രഹസ്യ കോഡിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഓര്‍ഡര്‍ അനുസരിച്ച് വിദേശ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എത്തിച്ച് നല്‍കുന്നതിന്റെ മറവില്‍ ഇയാള്‍ മയക്ക് മരുന്ന് വിതരണം ചെയ്ത് വരുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നുമായി 9 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. പ്രധാനമായും ഹോസ്റ്റലുകളില്‍ താമസിക്കുന്ന യുവതി യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ലഹരി വില്‍പ്പന നടത്തിയിരുന്നത്. പ്രതി തന്റെ ഇടപാടുകാരായ യുവതീ യുവാക്കളുടെ കൂടെ ബാംഗ്ലൂര്‍, മൈസൂര്‍, ഊട്ടി എന്നിവിടങ്ങളില്‍ പോയി വന്‍തോതില്‍ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്താറുണ്ടായിരുന്നുവെന്ന് മനസ്സിലായിട്ടുണ്ട്.

മലപ്പുറത്ത് നിന്ന് മയക്ക് മരുന്നുമായി കൊച്ചിയിലേക്ക് വന്ന റാഷിദിന്റെ കാര്‍ എക്സൈസ് സംഘം പിന്തുടര്‍ന്ന് കലൂര്‍ സ്റ്റേഡിയം ഭാഗത്ത് വച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു.

നിരവധി പേര്‍ ഇയാളില്‍ നിന്ന് മയക്ക്മരുന്ന് വാങ്ങി ഉപയോഗിച്ചിട്ടുള്ളതായാണ് സൂചന. ഇയാളുടെ കെണിയില്‍ അകപ്പെട്ട് പോയ യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന എക്സൈസിന്റെ സൗജന്യ ലഹരി വിമുക്ത ചികില്‍സാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button