ThiruvananthapuramLatest NewsKeralaNattuvarthaNews

വ​സ്തു സം​ബ​ന്ധി​ച്ചു ത​ർ​ക്കം, പിന്നാലെ മ​ധ്യ​വ​യ​സ്ക​യു​ടെ മ​ര​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മെ​ഡി​ക്ക​ൽ കോ​ളേ​ജ് കു​ന്നം സ്വ​ദേ​ശി അ​ശോ​ക​ൻ (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: മ​ധ്യ​വ​യ​സ്ക വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​ സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ അറസ്റ്റിൽ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് കു​ന്നം സ്വ​ദേ​ശി അ​ശോ​ക​ൻ (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

കു​ന്നം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ശി​വ​ശ​ക്തി ന​ഗ​ർ ഹൗ​സ് ന​മ്പ​ർ-58 ശി​വ​കൃ​പ​യി​ൽ അ​ജി​ത്തി​ന്‍റെ ഭാ​ര്യ വി​ജ​യ​കു​മാ​രി (46) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഒ​രാ​ഴ്ച മു​മ്പ് വീ​ടി​നു​ള്ളി​ൽ ആണ് ഇവരെ ആ​ത്മ​ഹ​ത്യ ചെ​യ്ത നിലയിൽ കണ്ടെത്തിയത്.

Read Also : സി പി എമ്മിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിരെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് കേസ്

വ​സ്തു സം​ബ​ന്ധി​ച്ച് വി​ജ​യ​കു​മാ​രി​യും അ​ശോ​ക​നും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. വി​ജ​യ​കു​മാ​രി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​ശ്നം രൂ​ക്ഷ​മാ​കു​ക​യും അ​ശോ​ക​ൻ ഇ​വ​രെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സംഭവത്തിൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. വി​ജ​യ​കു​മാ​രി മു​മ്പ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സും ഇ​പ്പോ​ഴ​ത്തെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​ശോ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊലീ​സ് അ​റി​യി​ച്ചു.

അറസ്റ്റ് ചെയ്ത ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button