ന്യൂഡല്‍ഹി: ബി.ബി.സിയ്ക്ക് എതിരായി കൂടുതൽ പ്രക്ഷോഭങ്ങൾക്ക് സാധ്യത ഉണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ബി.ബി.സി ഓഫീസുകൾക്കുള്ള സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിലെ കസ്തൂർബ ഗാന്ധി റോഡിലുള്ള ഓഫീസിൽ കൂടുതൽ കേന്ദ്ര സേന അംഗങ്ങളെ വിന്യസിച്ചു. കൂടുതൽ ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ ജവാൻമാരെ ആണ് വിന്യസിച്ചത്. മുംബൈ ഓഫീസിലും സുരക്ഷ കൂട്ടി.
അതേസമയം, ബി.ബി.സി ഓഫീസിലെ റെയ്ഡിലെ വിവരങ്ങൾ ആദായ നികുതി ഉദ്യോഗസ്ഥർ സംയുക്തമായി അവലോകനം ചെയ്യും. സർവ്വേയിൽ ശേഖരിച്ച വിവരങ്ങളാണ് അവലോകനം ചെയ്യുക.
ഡൽഹിയിലെയും മുംബൈയിലെയും ഉദ്യോഗസ്ഥർ അവലോകനത്തിൽ പങ്കെടുക്കും. ശേഷം അവ്യക്തതകളിൽ ബി.ബി.സിയോട് വിശദീകരണം തേടും.
Post Your Comments