കട്ടപ്പന: സ്കൂട്ടറിൽ സഞ്ചരിക്കവേ ബൈക്കുമായി കൂട്ടിയിടിച്ച് എഴുകുംവയൽ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. എഴുകുംവയൽ പുറയാറ്റ് ആന്റണിയുടെ മകൾ സയന(19) ആണ് മരിച്ചത്.
എറണാകുളത്ത് 14-ന് വൈകുന്നേരം ആണ് സംഭവം. സയനയും സുഹൃത്തും സ്കൂട്ടറിൽ സഞ്ചരിക്കവേ ആണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ സയനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
Read Also : റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ബൈക്കിടിച്ച് അജ്ഞാതനായ വയോധികന് ദാരുണാന്ത്യം
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അമ്മ: മേഴ്സി. സഹോദരങ്ങൾ: നിർമൽ, നയന.
Post Your Comments