ബെംഗളൂരു: ലോക രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ആഗോള തലത്തിൽ രാജ്യങ്ങളുടെ കടബാധ്യത തിട്ടപ്പെടുത്തുന്നതിന് യോഗം ചേരും. ഫെബ്രുവരി 25- ന് ബെംഗളൂരുവിലാണ് യോഗം ചേരുന്നത്. ഇത്തവണ ഇന്ത്യയിൽ നടക്കുന്ന ജി20 സമ്മേളനത്തോടനുബന്ധിച്ചാണ് ലോക രാജ്യങ്ങളുടെ യോഗം സംഘടിപ്പിക്കുന്നത്. 25- ന് ചേരുന്ന യോഗത്തിൽ രാജ്യാന്തര നാണയ നിധി പ്രതിനിധികൾ, ലോക ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നതാണ്.
വിവിധ രാജ്യങ്ങളുടെ കടബാധ്യത തിട്ടപ്പെടുത്തുന്നതിനോടൊപ്പം, വായ്പ പുനക്രമീകരണ സാധ്യത, ഇതിന് തടസം നിൽക്കുന്ന ഘടകങ്ങൾ, പ്രതിസന്ധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവയും ചർച്ച ചെയ്യും. ഇത് സംബന്ധിച്ച വിവരങ്ങൾ ഐഎംഎഫ് വൃത്തങ്ങളാണ് പുറത്തുവിട്ടത്. നിലവിൽ, ഒട്ടനവധി രാജ്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.
Also Read: തനിക്ക് പശുക്കളോടുള്ള സ്‌നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല: വൈറലായി കൃഷ്ണകുമാറിന്റെ കുറിപ്പ്
Post Your Comments