KollamNattuvarthaLatest NewsKeralaNews

യു​വാ​വി​ന് ക്രൂര മർദ്ദനം : പ്ര​തി​ക​ൾ പി​ടി​യി​ൽ

ക്ലാ​പ്പ​ന വ​ര​വി​ള കൊ​ല്ല​ന്‍റെ വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ റോ​യി എ​ന്ന് വി​ളി​ക്കു​ന്ന അ​ജി​ത്ത്(28), ക്ലാ​പ്പ​ന വ​ര​വി​ള ന​ല്ല​വീ​ട്ടി​ൽ പ​ടീ​റ്റ​തി​ൽ ആ​ദി​ത്യ​ൻ(19) എ​ന്നി​വരെയാ​ണ് അറസ്റ്റ് ചെയ്തത്

കൊല്ലം: യു​വാ​വി​നെ ആ​ക്ര​മി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ അറസ്റ്റിൽ. ക്ലാ​പ്പ​ന വ​ര​വി​ള കൊ​ല്ല​ന്‍റെ വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ റോ​യി എ​ന്ന് വി​ളി​ക്കു​ന്ന അ​ജി​ത്ത്(28), ക്ലാ​പ്പ​ന വ​ര​വി​ള ന​ല്ല​വീ​ട്ടി​ൽ പ​ടീ​റ്റ​തി​ൽ ആ​ദി​ത്യ​ൻ(19) എ​ന്നി​വരെയാ​ണ് അറസ്റ്റ് ചെയ്തത്. ഓ​ച്ചി​റ പൊ​ലീ​സാണ് ഇവരെ പിടികൂടിയത്.

Read Also : ‘ഞാന്‍ സിനിമയില്‍നിന്ന് പിന്‍മാറിയതല്ല, എന്നെ പുറത്താക്കിയതാണ്’- സൽമാൻ ചിത്രത്തിൽ നടന്നത് വെളിപ്പെടുത്തി അനുരാഗ് കശ്യപ്

പ്ര​തി​ക​ളു​മാ​യി കൂ​ട്ടു​കൂ​ടി​യി​ല്ലായെ​ന്ന കാ​ര​ണ​ത്താ​ൽ ഇവരുടെ സമീപവാസിയായ മ​ഹേ​ഷി​നെ മാര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ അക്രമപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​ണ്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ല​ഗേ​ഷ്, എഎ​സ്​ഐ മാ​രാ​യ രാ​ജേ​ഷ്, ഹ​രി​കൃ​ഷ്ണൻ, സ​ന്തോ​ഷ്, സി​പി​ഒ രാ​ഹൂ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button