തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം പോക്സോ കേസിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇൻവസ്റ്റികേഷൻ ടീമിൻ്റെ അന്വേഷണം. ഉദ്യോഗസ്ഥനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവ സ്വഭാവമുള്ളതാണെന്നും വിശദമായ അന്വേഷണം വേണമെന്നും കമ്മീഷൻ അംഗം ബൈജുനാഥ് പറഞ്ഞു. ഇൻവസ്റ്റികേഷൻ ടീമിൻ്റെ റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.
തേഞ്ഞിപ്പാലം പോക്സോ കേസിൽ ഇരയുടെ മാതാവ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ പുതിയ ഇടപെടൽ.
ഇരയെയും, കുടുംബത്തെയും സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഇരയുടെ മാതാവ് നൽകിയ പരാതി. 2019 ലാണ് കേസിനാസ്പദമായ സംഭവം. നീതി ലഭിക്കും വരെ നിയമ നടപടി തുടരുമെന്ന് ഇരയുടെ മാതാവ് പറഞ്ഞു.
Post Your Comments