Latest NewsNewsInternational

പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു, ഇന്ധനത്തിനും അവശ്യ വസ്തുക്കള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വില: ജനങ്ങള്‍ ദുരിതത്തില്‍

പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു, പാല്‍ ലിറ്ററിന് 210 രൂപയും കോഴിയിറച്ചിക്ക് കിലോ 800 രൂപയും: ജനജീവിതം സ്തംഭിച്ചു

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പാകിസ്ഥാന്‍. അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വില കുതിച്ചുയര്‍ന്നു. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 32-ഓളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പെട്രോളിന് 250 പാകിസ്ഥാനി രൂപയും. ഡീസലിന് 262 രൂപയുമാണ്. ഫെബ്രുവരി 16 അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്നും മാദ്ധ്യമങ്ങള്‍ പറയുന്നു.

Read Also: ‘ചൊവ്വാഴ്ച ഒഴികെ ഏത് ദിവസം പ്രസവിച്ചാലും കുഴപ്പമില്ല, ശകുനം നോക്കുന്നയാളാണ് ഞാന്‍’; മഷൂറ

രണ്ട് ആഴ്ചയ്ക്കുള്ളില്‍ പെട്രോളിനും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ച് 272 പാകിസ്ഥാന്‍ രൂപയായി ഉയര്‍ന്നിരുന്നു. എണ്ണ വിലയ്ക്കു പുറമെ പാല്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ക്കും വില വര്‍ദ്ധിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഈ നടപടി. രാജ്യത്തെ പൗരന്മാര്‍ നിലവില്‍ ഒരു ലിറ്ററിന് 210 രൂപ നിരക്കിലാണ് പാല്‍ വാങ്ങുന്നത്. അതേസമയം ഒരു കിലോ കോഴിയിറച്ചിക്ക് 700-800 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button