MollywoodLatest NewsCinemaNewsEntertainment

‘സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു: നവ്യ നായർ

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്ന നവ്യ കഴിഞ്ഞ വർഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ തിരിച്ചു വരവ്. ടെലിവിഷന്‍ പരുപാടികളിലും താരം ഇപ്പോള്‍ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ, ഒരു ടെലിവിഷന്‍ പരുപാടിക്കിടെ നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു എന്നാണ് നവ്യ പറഞ്ഞത്. തനിക്ക് ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നും പറഞ്ഞ് കേട്ട അറിവ് മാത്രമേ ഉള്ളൂ എന്നും നവ്യ പറയുന്നുണ്ട്. ഇതിന്റെ ആധികാരികധയെ കുറിച്ചും സത്യ സന്ധതയെ കുറിച്ചും കൂടുതല്‍ ആയി അറിയില്ലെന്നും നവ്യ ഷോക്കിടെ പറഞ്ഞു. എന്നാല്‍ ഇതുപോലൊരു മണ്ടത്തരം, പൊതുവേദിയില്‍ വലിയ കാര്യമായി പറയാന്‍ മാത്രം ബോധം ഇല്ലാത്ത ആളാണോ നവ്യ എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.

നവ്യയുടെ വാക്കുകള്‍ കേട്ട് നിന്ന മുകേഷ് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘ശരിയാ ഞാന്‍ പണ്ട് കൊല്ലത്ത് നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു സന്യാസി ഇത് പോലെ വൃക്കയൊക്കെ കഴുകി അകത്തെടുത്ത് വെയ്ക്കുന്നത് കണ്ടിട്ടുണ്ട്’. മുകേഷിന്റെ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. മുകേഷ് നവ്യയെ ട്രോളുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button