പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ. പറങ്കിമൂച്ചിക്കൽ കൊളക്കാടൻ ഷമീമിനെയാണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിൽ നിന്നു പെരിന്തൽമണ്ണ എസ്ഐ യാസറും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : ‘മലയാളി യുവാക്കൾ വിദേശത്തേക്ക് പോകുന്നത് തടയും’: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതെന്ത്?
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന്, പ്രതിയെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങുകയായിരുന്നു.
തുടർന്ന്, പെരിന്തൽമണ്ണ പോക്സോ കോടതിയാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതിനിടെ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. എസ്സിപിഒമാരായ സക്കീർ ഹുസൈൻ, മിഥുൻ, സന്ദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments