KeralaLatest NewsNews

ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കോൺഗ്രസ് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കും: കെ സുധാകരൻ

തിരുവനന്തപുരം: ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കോൺഗ്രസ് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സിപിഎമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായെന്നും അരുംകൊലകൾ നടത്തുന്ന ഭീകരസംഘടനയാണ് സിപിഎമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: പൊലീസും കണ്ടക്ടറുമൊന്നുമല്ല: കേരളത്തിൽ മാനസിക സംഘർഷം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സർക്കാർ ജോലിക്കാർ ഇവരാണ്

അക്രമത്തിന്റെ ഉപാസകരായ സിപിഎമ്മിൽ നിന്നും കരുണയുടെ കണികപോലും കേരളം പ്രതീക്ഷിക്കരുത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ കളിത്തോഴനാണ് ആകാശ് തില്ലങ്കേരി. രക്തവെറിപൂണ്ട സിപിഎം നേതാക്കളെ തൃപ്തിപ്പെടുത്തുന്ന ആശ്രിതനായ ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിന്റെ കിരാത കൊലപാതകത്തിൽ സിപിഎം നേതൃത്വത്തിന്റെ പങ്ക് ലോകത്തോട് വിളിച്ച് പറഞ്ഞതും സിപിഎമ്മിലെ ഊതിവീർപ്പിച്ച ബലൂണുകളെ പച്ചയ്ക്ക് നേരിടുമെന്ന ഭീഷണി മുഴക്കിയതുമെന്ന് അദ്ദേഹം പറഞ്ഞു.

ഗുണ്ടകളുടെയും വാടകക്കൊലയാളികളുടെയും മുന്നിൽ എന്നും ഓച്ഛാനിച്ചു നിൽക്കാറുള്ള സിപിഎം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആകാശിന്റെ ഭീഷണിക്ക് മുന്നിൽ വിറങ്ങലിച്ചുപോയ സിപിഎം നേതൃത്വം ഉടനടി ഇടപെട്ട് ഫേസ്ബുക്ക് കുറിപ്പു തന്നെ നീക്കം ചെയ്തു. അതുകൊണ്ട് ഇനിയെങ്കിലും മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ നീങ്ങിയ ആ പഴംപുരാണം വിളമ്പരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ‘സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു: നവ്യ നായർ

shortlink

Related Articles

Post Your Comments

Related Articles


Back to top button