KeralaLatest NewsNews

യുവതി തൂങ്ങി മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: മമ്പാട് പൊങ്ങല്ലൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതിന് പിന്നാലെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊങ്ങല്ലൂര്‍ പൊയിലില്‍ ഷമീമിന്റെ ഭാര്യ സുല്‍ഫത്തിനെ (25) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുല്‍ഫത്തിന്റെ ഭര്‍ത്താവ് ഷമീമി (32) നെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. സുല്‍ഫത്തിന്റെ സഹോദരനും പൊങ്ങല്ലൂരിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. നാട്ടുകാര്‍ രാവിലെ കാണുമ്പോള്‍ മൃതദേഹം കെട്ടഴിച്ച് നിലത്ത് കിടത്തിയ നിലയിലായിരുന്നു. ശരീരത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകള്‍ കാണാനില്ലെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്. എന്നാല്‍ ദേഹത്ത് മറ്റു പരിക്കുകളുള്ളതായും ഇവര്‍ പറയുന്നുണ്ട്.

Read Also: സൗദി അറേബ്യയിലെ ആശുപത്രിയിൽ തീപിടുത്തം: ഒഴിവായത് വൻ ദുരന്തം

ഷമീം ക്രൂരമായി മര്‍ദ്ദിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുവായ സക്കീര്‍ ഹുസൈന്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഷമീമിനെ ചോദ്യം ചെയ്ത് രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിരിയിരിക്കുന്നത്. അതേ സമയം സുല്‍ഫത്തിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button