KeralaLatest NewsNews

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി

പാലക്കാട്: പാലക്കാട് ജില്ലയില്‍ വന്‍ കുഴപ്പണവേട്ട. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പരിശോധനയിൽ ആണ് കുഴൽപ്പണം പിടികൂടിയത്. ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്.

മധുര സ്വദേശികളായ ഗണേശൻ, ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഐലാന്റ് എക്‌സ്പ്രസിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.

സംശയം തോന്നിയ പ്രതികളെ പരിശോധിച്ചപ്പോൾ വയറിനോട് ചേർന്ന് കെട്ടിവെച്ച നിലയിൽ പണം കണ്ടെത്തുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും കായംകുളത്തേക്ക് പണം കടത്താനായിരുന്നു ഇരുവരുടേയും പദ്ധതി.

മറ്റ് നടപടികൾക്കായി പിടികൂടിയ പണവും പ്രതികളെയും ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് കൈമാറി. പ്രതികൾ നേരത്തെയും സമാന രീതിയിൽ പണം കടത്തിയതായാണ് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button