AlappuzhaKeralaNattuvarthaLatest NewsNews

വാ​ൻ നി​യ​ന്ത്ര​ണംവി​ട്ട് മ​റിഞ്ഞ് അപകടം : ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു

കൊ​ച്ചി മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗ​ലം ഇ​ട​ക്കാ​ട്ട് കെ.​വി. രാ​ജ​പ്പ​ൻ (83) ആ​ണ് മ​രി​ച്ച​ത്

ചേ​ർ​ത്ത​ല: വാ​ൻ നി​യ​ന്ത്ര​ണംവി​ട്ട് മ​റിഞ്ഞുണ്ടായ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. കൊ​ച്ചി മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗ​ലം ഇ​ട​ക്കാ​ട്ട് കെ.​വി. രാ​ജ​പ്പ​ൻ (83) ആ​ണ് മ​രി​ച്ച​ത്.

Read Also : പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം ക​ത്തിക്ക​രി​ഞ്ഞ നി​ല​യി​ൽ : മ​ര​ണ​ത്തി​ൽ ദു​രു​ഹ​തയാരോപിച്ച് ബ​ന്ധു​ക്ക​ൾ

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ദേ​ശീ​യ​പാ​ത​യി​ൽ മാ​യി​ത്ത​റ​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ൻ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ക​ഞ്ഞി​ക്കു​ഴി പാ​ന്തേ​ഴ​ത്ത് ന​ട​ന്ന മ​ക​ൾ ഷീ​ന​യു​ടെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാണ് അപകടം നടന്നത്.

അ​പ​ക​ട​ത്തി​ൽ രാ​ജ​പ്പ​ന്‍റെ ഭാ​ര്യ സ​ര​സു (78) പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. അപകടത്തിൽ മ​ക​ൾ ഷീ​ന​യ്ക്കും പത്തു ബ​ന്ധു​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. മ​ക്ക​ൾ: ഷീ​ന, ബീ​ന. മ​രു​മ​ക്ക​ൾ: പ​വേ​നേ​ഷ്കു​മാ​ർ, (എ​സ്എ​ൻ​ഡി​പി വൈ​ദിക യോ​ഗം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​ടി. ജ​യ​മോ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button