ഹരിപ്പാട് : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെയുണ്ടായ പീഡനശ്രമത്തിൽ യുവാവ് അറസ്റ്റിൽ. വള്ളികുന്നം ഇലിപ്പകുളം സ്വദേശി ഷാനവാസിനെയാണ് (40) അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Also : ശയനപ്രദക്ഷിണം ചെയ്യുന്നതെന്തിന് ? കാരണവും ഫലവും
വൈറ്റിലയിൽ നിന്നും കയറിയ യുവതിയുടെ സീറ്റിന് സമീപത്തെ സീറ്റിലിരുന്ന പ്രതി തോട്ടപ്പള്ളിയിൽ എത്തിയപ്പോൾ ശല്യപ്പെടുത്താൻ ആരംഭിച്ചു. ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയും യാത്രക്കാർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
Read Also : യുകെയിൽ നിന്നുള്ള ആരോഗ്യ സംഘം വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി
തുടർന്ന്, ബസ് ഹരിപ്പാട് സ്റ്റാൻഡിൽ എത്തിയപ്പോൾ പ്രതിയെ പൊലീസ് പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments