നെടുങ്കണ്ടം: നെടുങ്കണ്ടത്ത് രോഗിയുമായി എത്തിയ ആബുലൻസും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്നലെ രാവിലെ പത്തരയോടെ നെടുങ്കണ്ടം കിഴക്കേ കവലയിൽ പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. താന്നിമൂട് ഭാഗത്തേക്ക് പോകുന്നതിനായി ജീപ്പ് തിരിക്കുന്നതിനിടെ ആംബുലൻസിൽ ഇടിക്കുകയായിരുന്നു.
Read Also : തേഞ്ഞിപ്പാലം പോക്സോ കേസിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷൻ്റെ അന്വേഷണം
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻവശത്തെ ടയർ പൊട്ടുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. ആംബുലൻസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് വാഹനം നിയന്ത്രണ വിധേയമായത്.
തിരുവനന്തപുരത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ആംബുലൻസിൽ രാജകുമാരിയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കട്ടപ്പനയിൽ വരുകയായിരുന്നു ആംബുലൻസ്. അപകടത്തെത്തുടർന്ന് രോഗിയെ നെടുങ്കണ്ടത്തുനിന്നു മറ്റൊരു ആംബുലൻസിൽ രാജകുമാരിയിലേക്ക് കൊണ്ടുപോയി. ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Post Your Comments