KeralaLatest NewsNews

വിശ്വനാഥന്റെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ ധനസഹായം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവിന്റെ കുടുംബത്തിന് ധനസഹായം. രണ്ട് ലക്ഷം രൂപയാണ് വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായമായി അനുവദിച്ചത്. വിശ്വനാഥന്റെ മരണം നീതിയുക്തമായി അന്വേഷിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. കലക്ടറോടും പൊലീസ് മേധാവിയോടും മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ എട്ടാം തിയതി രാത്രിയാണ് വിശ്വനാഥനെ ആശുപത്രിയില്‍നിന്ന് കാണാതായത്. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു വയനാട് സ്വദേശിയായ യുവാവ്. രണ്ടു ദിവസത്തിന് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തില്‍ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ ചോദ്യംചെയ്തതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതായതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.

വിശ്വനാഥന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുമ്പോള്‍ ഒരാളുടെ പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. ഇത് മോഷ്ടിച്ചത് വിശ്വനാഥനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അപമാനഭാരം സഹിക്കവയ്യാതെയാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button