തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക ഉത്സവങ്ങളിൽ ഒന്നാണ് വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം. മൂന്നു മാസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കൊടിയേറിയിരിക്കുകയാണ്. ഇപ്പോഴിതാ ക്ഷേത്ര ഭാരവാഹികളും പോലീസും തമ്മില്‍ വാക്ക് തര്‍ക്കം.
പോലീസ് എയ്ഡ് പോസ്റ്റ് ക്ഷേത്രം ഭാരവാഹികള്‍ പൊളിച്ചുമാറ്റി. എയ്ഡ് പോസ്റ്റിന് കാവി അലങ്കാരം നല്‍കിയതിനെത്തുടര്‍ന്ന് പോലീസുകാര്‍ ഇത് ഉപയോഗിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികള്‍ പോലീസ് എയ്ഡ് പോസ്റ്റ് പൊളിച്ചുമാറ്റിയത്.
കാളിയൂട്ട് മഹോത്സവത്തോട് അനുന്ധിച്ചുള്ള ക്ഷേത്രത്തിലെ അലങ്കാരങ്ങളില്‍ ഒരു നിറത്തിലുള്ള കൊടി മാത്രം അനുവദിക്കാനാവില്ലെന്നും രാഷ്ട്രീയ നിക്ഷ്പക്ഷത പുലര്‍ത്തുന്നതരത്തില്‍ അലങ്കാരങ്ങള്‍ വേണമെന്നും കാട്ടി പോലീസ് സര്‍ക്കുലര്‍ ഇറക്കിയത് വിവാദമായിരുന്നു. സ്ഥലത്ത് രാഷ്ട്രീയസംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരം നിര്‍ദ്ദേശം നല്‍കിയതെന്ന് പോലീസ് വിശദീകരിച്ചു.
Post Your Comments