Latest NewsIndia

മദ്രാസ് ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ : പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സ്റ്റീഫന്‍ സണ്ണിയാണ് മരിച്ചത്. രാവിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ വാര്‍ഡനെ വിവരമറിയിച്ചു.

മുറി തുറന്ന് നോക്കിയപ്പോള്‍ മരിച്ച നിലയില്‍ സ്റ്റീഫനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാകാമെന്നാണ് പൊലീസ് നിഗമനം. അതേസമയം, ഐഐടി അഡ്മിനിസ്ട്രേഷന്റെ വിദ്യാര്‍ത്ഥി പീ‍ഡന നിലപാടുകളാണ് ആത്മഹത്യക്ക് കാരണം എന്നാരോപിച്ച്‌ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിച്ചു.

ക്യാമ്പസിലെ മഹാനദി ഹോസ്റ്റലില്‍ ഒരു മുറിയില്‍ ഒറ്റയ്ക്കാണ് വിദ്യാര്‍ത്ഥി താമസിച്ചിരുന്നത്. കോട്ടൂര്‍പുരം പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് ചെന്നൈ സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. കര്‍ണാടക സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയും ഇന്നലെ ക്യാമ്പസില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ കുട്ടിയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button