KeralaLatest NewsNews

കസ്റ്റമർ കെയർ ചമഞ്ഞ് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കസ്റ്റമർ കെയർ ചമഞ്ഞ് തട്ടിപ്പു നടക്കുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഓൺലൈൻ ഇടപാടുകളിൽ പണം നഷ്ടപ്പെടുമ്പോഴോ ഓൺലൈൻ റീച്ചാർജിംഗിനിടയിൽ പണം നഷ്ടമായാലോ ഇത് സംബന്ധിച്ച സംശയങ്ങൾക്ക് ഔദ്യോഗിക സൈറ്റുകൾ കണ്ടെത്താൻ ശ്രമിക്കാതെ ഗൂഗിളിൽ തിരയുന്നവരാണ് ഇത്തരം തട്ടിപ്പിനിരയാകുന്നത്. ഒറിജിനലിനെ വെല്ലുന്ന വ്യാജ വെബ്‌സൈറ്റ് നിർമിച്ച് ഇതിൽ കസ്റ്റമർ കെയർ നമ്പറുകൾ പ്രദർശിപ്പിച്ചാണ് തട്ടിപ്പുകാർ വല വിരിക്കുന്നത്. യഥാർഥ കസ്റ്റമർ കെയർകാരോട് കിടപിടിക്കുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. വ്യാജ വെബ്‌സൈറ്റുകൾ ഗൂഗിളിൽ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്.

Read Also: ആധാർ സേവനങ്ങൾ എളുപ്പമാക്കാൻ ഇനി ‘ആധാർ മിത്ര’, പുതിയ ചാറ്റ്ബോട്ടിനെ കുറിച്ച് കൂടുതൽ അറിയൂ

പരാതി പറയുന്നതോടെ പണം തിരികെ നൽകാമെന്നറിയിക്കും. ഇതിനിടെ ബാങ്കിംഗ് സംബന്ധമായ രഹസ്യവിവരങ്ങൾ ഇവർ ചോദിച്ചു വാങ്ങും. പണം തിരികെ നൽകാൻ ഇത് അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരൻ കുടുങ്ങുന്നു. കസ്റ്റമർ കെയർ ആണെന്നു കരുതി ഭൂരിഭാഗവും പേരും തങ്ങളുടെ വിവരങ്ങളും കൈമാറുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലുള്ള പണം സംഘം തട്ടിയെടുക്കുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ബാങ്കിനെ ബന്ധപ്പെടാനുള്ള നമ്പർ, എല്ലായ്‌പ്പോഴും ഡെബിറ്റ് /ക്രെഡിറ്റ് കാർഡിന് പുറകിൽ നിന്നോ അതിനോടൊപ്പം വരുന്ന ബാങ്കിന്റെ രേഖകളിൽ നിന്നോ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ മാത്രം ശേഖരിക്കുക. കസ്റ്റമർ കെയർ നമ്പറുകൾ ഔദ്യോഗിക സൈറ്റുകളിൽ നിന്നാണ് എടുക്കുന്നത് എന്ന് ഉറപ്പുവരുത്തുക. OTP, CVV, പാസ്‌വേർഡ് PIN തുടങ്ങി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെയോ മറ്റു വ്യക്തിഗത വിവരങ്ങളോ മറ്റാരുമായും പങ്കുവെക്കരുത്. ഡിജിറ്റൽ സേവനങ്ങൾ സൗകര്യപ്രദവും സുരക്ഷിതവും ആണ്. ധനനഷ്ടത്തിന് ഇടയാകാതെ ജാഗ്രതയോടെ അവ ഉപയോഗിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി.

Read Also: ‘അമലയ്ക്ക് മാനസിക പ്രശ്നം, ചികിത്സിച്ച് ഭേദമാക്ക്, ബാധ കൂടിയതാണ്’: ഭാര്യയ്‌ക്കെതിരെ അർജുൻ ആയങ്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button