Latest NewsNewsBusiness

ആദായ നികുതി റിട്ടേൺ സമർപ്പിക്കാം, ഫോമുകൾ വിജ്ഞാപനം ചെയ്ത് ആദായ നികുതി വകുപ്പ്

ഇത്തവണ പതിവിലും നേരത്തെയാണ് ഫോമുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്

രാജ്യത്ത് ആദായ നികുതിയുമായി ബന്ധപ്പെട്ടുള്ള പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് ആദായ നികുതി വകുപ്പ്. ഈ സാമ്പത്തിക വർഷം വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആദായ നികുതി സമർപ്പിക്കുന്നതിനുള്ള ഫോമുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഐടിആർ ഒന്ന് മുതൽ ആറ് വരെയുള്ള ഫോമുകൾ, ഐടിആർ വെരിഫിക്കേഷൻ, ഐടിആർ അക്നോളജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടുള്ള ഫോമുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

ഇത്തവണ പതിവിലും നേരത്തെയാണ് ഫോമുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. അതിനാൽ, നികുതി ദായകർക്ക് നേരത്തെ തന്നെ റിട്ടേൺ സമർപ്പിക്കാൻ സാധിക്കുന്നതാണ്. കഴിഞ്ഞ വർഷം ഏപ്രിൽ അവസാന വാരത്തോടെയാണ് ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫോമുകൾ വിജ്ഞാപനം ചെയ്തത്. കൂടാതെ, റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി പല ഘട്ടങ്ങളിലായി ദീർഘിപ്പിച്ചിരുന്നു.

Also Read: ബിബിസിയുടേത് മോശം പത്രപ്രവര്‍ത്തനം, ഇന്ത്യയെയും  മോദിയേയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു : ബ്രിട്ടീഷ് എംപി’

shortlink

Related Articles

Post Your Comments

Related Articles


Back to top button