ആഗോള തലത്തിൽ പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനമായ ഇബേ (eBay). റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയിലെ 4 ശതമാനത്തോളം ജീവനക്കാരെയാണ് ആദ്യ ഘട്ടത്തിൽ പിരിച്ചുവിടുക. ഇതോടെ, കമ്പനിയിലെ 500 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനി ആഗോള മാക്രോ എക്കണോമിക് അന്തരീക്ഷം വിശദമായി വിശകലനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചുവിടുക എന്ന അന്തിമ നീക്കത്തിലേക്ക് എത്തിച്ചേർന്നത്.
പിരിച്ചുവിടൽ നടപടികൾ എപ്പോൾ ആരംഭിക്കുമെന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ കമ്പനി നടത്തിയിട്ടില്ല. അതേസമയം, പിരിച്ചുവിടലുകൾ നടത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാനുള്ള ഇബേയുടെ കഴിവിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ, ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ഒട്ടനവധി ആഗോള ഭീമന്മാർ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. സൂം, ഡെൽ, ടിൻഡർ തുടങ്ങിയ കമ്പനികൾ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.
Also Read: ഫ്രീസറില്‍ 25കാരിയുടെ മൃതദേഹം: കാമുകൻ അറസ്റ്റിൽ
Post Your Comments