Latest NewsNewsIndia

മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത് മോദി സർക്കാരിന്റെ പതിവ് തന്ത്രം: ബിബിസി റെയ്ഡിൽ വിമർശനവുമായി സിപിഎം

ന്യൂഡൽഹി: ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളെ അപലപിച്ച് സിപിഎം. ‘ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് ബിബിസി ടെലിവിഷൻ ചാനലിനെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനുമുള്ള നഗ്നമായ ശ്രമമാണിതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

Read Also: ‘ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യ ചർച്ചയും, ഗൗതം അദാനിയുടെ വീഴ്ചയും മോദിയെ വിറളി പിടിപ്പിക്കുന്നു’: എം.എ ബേബി

ആദായനികുതി വകുപ്പിന്റെയും മറ്റ് ഏജൻസികളുടെയും റെയ്ഡുകളിലൂടെ ഇന്ത്യൻ മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത് മോദി സർക്കാരിന്റെ പതിവ് തന്ത്രമാണ്. ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ മാധ്യമ സ്ഥാപനത്തിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുന്നു. പ്രതികാരപരമായ ഈ നടപടിയിലൂടെ മാധ്യമ വിമർശനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ ഭരണം എന്ന മോദി സർക്കാരിന്റെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തിൽ ഊട്ടിയുറപ്പിക്കപ്പെടുമെന്നും സിപിഎം കൂട്ടിച്ചേർത്തു.

Read Also: മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവർ: വി ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button