KeralaLatest NewsNews

‘ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യ ചർച്ചയും, ഗൗതം അദാനിയുടെ വീഴ്ചയും മോദിയെ വിറളി പിടിപ്പിക്കുന്നു’: എം.എ ബേബി

ന്യൂഡൽഹി: ബി.ബി.സി ഓഫീസുകളിലെ പരിശോധനയിൽ കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമർശനവുമായി എം.എ ബേബി. ഇന്ത്യയിലെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യം എവിടെ എത്തി നിൽക്കുന്നു എന്ന് ലോകത്തോട് വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പത്ര സ്വാതന്ത്ര്യത്തിന്മേലുള്ള ഈ അക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയിലെ മിക്ക മാധ്യമങ്ങളെയും ആർ.എസ്.എസ് സർക്കാർ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നും ആരോപിച്ചു. കേന്ദ്ര സർക്കാർ ഇപ്പോൾ വിദേശ മാധ്യമങ്ങൾക്കും എതിരെ തിരിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. നരേന്ദ്ര മോദി ഭരണത്തിന്റെ സംരക്ഷണത്തിലും സഹായത്തിലും മിന്നൽവേഗത്തിൽ ലോകത്തെഏറ്റവും വലിയ രണ്ടാമത്തെ ധനികനായിമാറിയ ഗൗതം അദാനിയുടെ വീഴ്ചയും തകർച്ചയും മോദിയെ വിറളി പിടിപ്പിക്കുന്നുവെന്നും, വിരണ്ടുപോയ മോദി ഇനി എന്ത് ചെയ്യുമെന്ന് കാത്തിരുന്നു കാണാമെന്നും എം.എ ബേബി പരിഹസിക്കുന്നു.

അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കമുള്ളവർ രംഗത്തെത്തി. ബി.ബി.സി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണൂവെന്ന് അദ്ദേഹം വ്യക്തമാക്കി. റെയ്ഡ് ദയനീയമായ സെൽഫ് ഗോളാണ്. ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാൽ, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെൽഫ് ഗോളാണ്. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിതെന്നും തരൂർ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button