Latest NewsIndiaNews

ബിബിസിയുടെ ഡെല്‍ഹി ഓഫീസിൽ ആദായനികുതി റെയ്‌ഡ്‌; ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു

ന്യൂഡെൽഹി: ഡെൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ആദായനികുതി വകുപ്പിന്റെ സംഘം ഇപ്പോഴും ഓഫീസിലുണ്ടെന്നാണ് വിവരം.

ജീവനക്കാരുടെ ഫോണുകളും പിടിച്ചെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ റെയ്ഡ് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. കെജി മാർഗ് റോഡിലുള്ള ബിബിസിയുടെ ഇന്ത്യൻ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ജോലി ചെയ്യുന്ന ജീവനക്കാരോട് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടതാണ് വിവരം.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിലാണ് ബിബിസി ഓഫീസിലെ റെയ്‌ഡ്‌. ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കിടുന്ന യൂട്യൂബ് വീഡിയോകളും ട്വിറ്റർ പോസ്റ്റുകളും ബ്ലോക് ചെയ്യാൻ കഴിഞ്ഞ മാസം സർക്കാർ നിർദേശം നൽകിയതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button