റിയാദ്: ഫെബ്രുവരി 17 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തബൂക്, നോർത്തേൺ ബോർഡേഴ്‌സ്, അൽ ജൗഫ്, ഹൈൽ, അൽ ഖാസിം, റിയാദ്, മദീന, ഈസ്റ്റേൺ പ്രൊവിൻസ് മുതലായ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
റിയാദ്, മക്ക, മദീന, അൽ ജൗഫ്, തബൂക്, നോർത്തേൺ ബോർഡേഴ്‌സ്, ഹൈൽ, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ ഇടങ്ങളിൽ ഫെബ്രുവരി 14 മുതൽ ഫെബ്രുവരി 17 വരെ മണിക്കൂറിൽ അമ്പത്തഞ്ച് കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശാനിടയുണ്ടെന്നും അന്തരീക്ഷത്തിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ്, ഹൈൽ തുടങ്ങിയ മേഖലകളിലും, മദീനയുടെ വടക്കൻ പ്രദേശങ്ങളിലും അന്തരീക്ഷ താപനില പൂജ്യം മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. അൽ ഖാസിം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസിന്റെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില നാല് മുതൽ ഒമ്പത് ഡിഗ്രി സെൽഷ്യസ് വരെ താഴാനിടയുണ്ട്.
Read Also: ഒരു വനവാസിയെ കണ്ടാല്‍ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെയുള്ളിലെ വംശവെറിയാണ്: പി ശ്യാംരാജ്
Post Your Comments