കല്‍പ്പറ്റ: മോഷണം നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. കല്‍പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍ (46) ആണ് മരിച്ചത്. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ മോഷണം നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ മനം നൊന്താണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ് രംഗത്തു വന്നിരിക്കുകയാണ്. ഒരു വനവാസിയെ കണ്ടാല്‍ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെയുള്ളിലെ വംശവെറിയാണെന്ന് ശ്യാംരാജ് തുറന്നടിച്ചു.
‘തൂങ്ങിയാടുന്നത് മനുഷ്യ ശരീരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആള്‍ക്കൂട്ട വിചാരണയില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത വയനാട്ടുകാരന്‍ വനവാസി യുവാവ് വിശ്വനാഥന്റെ ശരീരം. ഭാര്യയുടെ പ്രസവത്തിനായി, നീണ്ട നാളുകള്‍ക്ക് ശേഷം ആറ്റു നോറ്റിരുന്നുണ്ടായ കണ്‍മണിയെ കാണാനായി, ഒരു പാട് സ്വപ്നങ്ങളുമായിട്ടാണ് വിശ്വനാഥനെന്ന വനവാസി യുവാവ് വയനാടന്‍ ചുരമിറങ്ങി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്. മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റിമാരുടെ പണമോ, ഫോണോ കാണാതായതിന് മോഷണക്കുറ്റം ഒരു തെളിവുമില്ലാതെ ആരോപിക്കുകയായിരുന്നു.’
‘ഒരു വനവാസിയെ കണ്ടാല്‍ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെയുള്ളിലെ വംശവെറിയാണ്. പോലീസില്‍ പരാതിപ്പെടാതെ, വിശ്വനാഥനെ അവര്‍ ആള്‍ക്കൂട്ട വിചാരണ ചെയ്തത് ആരും ചോദിക്കാന്‍ വരില്ലെന്ന ധൈര്യത്താല്‍ തന്നെയാണ്. ആശുപത്രി ജീവനക്കാര്‍ നടത്തിയ കൊലപാതകത്തിനെതിരെ (ആത്മഹത്യാ പ്രേരണയെന്ന് പറയാന്‍ കഴിയില്ല), പോലീസിന്റെ നിഷ്‌ക്രിയത്തത്തിനെതിരെ നടപടിയെടുത്തേ പറ്റൂ. വകുപ്പ് മന്ത്രിയും, പട്ടികവര്‍ഗ കമ്മീഷനും എന്തെങ്കിലും ഉരിയാടിയതായി അറിയില്ല. നടപടികളെടുത്തേ പറ്റൂ’, എന്നാണ് ശ്യാംരാജ് പ്രതികരിച്ചിരിക്കുന്നത്.
Post Your Comments