മൂന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തിൽ വൻ കുതിച്ചുചാട്ടം. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച പാദത്തിൽ പൊതുമേഖലാ ബാങ്കുകൾ സംയുക്തമായി രേഖപ്പെടുത്തിയത് 29,175 കോടി രൂപയുടെ ലാഭമാണ്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 65 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം സമാന പാദത്തിലെ ലാഭം 17,729 കോടി രൂപയായിരുന്നു. അതേസമയം, നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 15,306 കോടി രൂപയുടെയും, രണ്ടാം പാദത്തിൽ 25,685 കോടി രൂപയുടെയും സംയുക്ത ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്.
ഓരോ പാദത്തിലും വളർച്ച നിരക്ക് ഗണ്യമായി കുതിക്കുന്നത് ശുഭപ്രതീക്ഷയാണ് നൽകുന്നത്. ഇതോടെ, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ ആകെ ലാഭം 70,166 കോടി രൂപയായാണ് വർദ്ധിച്ചത്. മുൻ വർഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 43 ശതമാനമാണ് അധികം. ആദ്യ പാദത്തിലെ വളർച്ച നിരക്ക് 9 ശതമാനമായിരുന്നു. എന്നാൽ, രണ്ടും മൂന്നും പാദങ്ങളിൽ വളർച്ചാ നിരക്ക് യഥാക്രമം 50 ശതമാനം, 65 ശതമാനം എന്നിങ്ങനെയാണ് മെച്ചപ്പെട്ടത്. മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ ലാഭം നേടിയത് ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്.
Also Read: ജീവനൊടുക്കാനിറങ്ങിയ വീട്ടമ്മയെ രക്ഷിച്ചത് പോലീസുകാരുടെ ആ ഒരു ചോദ്യം ! കൈയ്യടിച്ച് സോഷ്യൽ മീഡിയ
Post Your Comments