Latest NewsKeralaNews

ഗുണ്ടാ വേട്ട:നടപടി ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: ഗുണ്ടാ വേട്ടയില്‍ നടപടി ശക്തമാക്കി തിരുവനന്തപുരം സിറ്റി പൊലീസ്. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് ഉള്‍പ്പെടെ 4 ഗുണ്ടകള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്. ഓംപ്രകാശിനു പുറമേ വിവേക്, ശരത് കുമാര്‍ , അബിന്‍ ഷാ എന്നീ ഗുണ്ടകള്‍ക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടി വേണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു നിര്‍ദ്ദേശം നല്‍കിയിരുന്നു. പേട്ട പോലീസ് ആണ് 4 ഗുണ്ടകള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പാറ്റൂരില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ഒളിവിലാണ് ഓംപ്രകാശടക്കമുള്ള ഗുണ്ടകള്‍.

ഒരു മാസം മുമ്പ് തിരുവനന്തപുരം നഗരത്തില്‍ കാര്‍ തടഞ്ഞുനിറുത്തി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയും സുഹൃത്തുക്കളുമുള്‍പ്പെട്ട നാലംഗ സംഘത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു എന്നാണ് മൊഴി. പൂത്തിരി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിന്‍ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീണ്‍ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button