ദോഹ: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് സഹായ ഹസ്തവുമായി ഖത്തർ. ദുരിത ബാധിതർക്കായി ഖത്തർ കണ്ടെയ്നർ നിർമിത വീടുകൾ നൽകി. 10,000 മൊബൈൽ വീടുകളാണ് ഖത്തർ ദുരിതബാധിതർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ബാച്ച് വീടുകൾ ഖത്തർ തുർക്കിയിലെത്തിച്ചു.
Read Also: ഡ്രൈവർ വിസക്കാർക്ക് മൂന്നു മാസം സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിക്കാം: സൗദി അറേബ്യ
ഹോട്ടൽ മുറികൾക്ക് സമാനമായ ഇന്റീരിയർ, രണ്ടു കിടക്കകൾ, അവശ്യ ഫർണിച്ചറുകൾ എന്നിവയാണ് ഓരോ യൂണിറ്റുകളിലുമുള്ളത്. ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് ആണ് ഖത്തർ ചാരിറ്റി, ഖത്തർ റെഡ്ക്രസന്റ് എന്നിവയുടെ സഹകരണത്തോടെ മൊബൈൽ വീടുകൾ നിർമ്മിച്ചിരിക്കുന്നത്. അതേസമയം, തുർക്കി ജനതയ്ക്കായി അടിയന്തര ഭക്ഷണ, മെഡിക്കൽ സാമഗ്രികളും കമ്പിളി പുതപ്പുകളും ഖത്തർ വിതരണം ചെയ്യുന്നുണ്ട്. ഖത്തർ ഇന്റർനാഷനൽ സേർച് ആൻഡ് റസ്‌ക്യു ഗ്രൂപ്പ് ഓഫിസർമാർ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.
റഗുലേറ്ററി അതോറിറ്റിയുടെ മേൽനോട്ടത്തിൽ ധനശേഖരണ ക്യാംപെയ്നും ഖത്തറിൽ നടക്കുന്നുണ്ട്.
Post Your Comments