സോഷ്യൽ മീഡിയ സജീവമായ കാലത്ത് ചലച്ചിത്രങ്ങൾ അവയുടെ പ്രമോഷന് വേണ്ടി സോഷ്യൽ മീഡിയയെ കാര്യക്ഷമമായ അളവിൽ ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതേ സോഷ്യൽ മീഡിയ തന്നെ സിനിമക്കാരെയും സിനിമകളെയും എടുത്ത് തട്ടി കളിക്കുകയാണ്. ഓൺലൈൻ നിരൂപണങ്ങൾ എന്ന പേരിൽ അരങ്ങേറുന്ന പ്രഹസനങ്ങൾ അതാണ് തെളിയിക്കുന്നത്. കോടിക്കണക്കിന് രൂപ മുടക്കി നൂറോ അതിലധികം ആളുകൾ പണിയെടുത്ത് ഉത്പാദിപ്പിക്കുന്ന ഒരു സിനിമയെ രണ്ടു മിനിറ്റ് നേരത്തേ കമന്റ് കൊണ്ട് ഒന്നുമല്ലാതാക്കി തീർക്കാൻ ചിലർ ഇറങ്ങിത്തിരിക്കുന്നത് മലയാള സിനിമയ്ക്ക് ഗുണകരമോ എന്ന് ഏറെ ആലോചിക്കേണ്ട ഒരു കാര്യമാണ്.
read also: ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി പ്രവാസി സംരംഭകൻ
ഉണ്ണി ബ്ലോഗ്സ്, അശ്വന്ത് കോക്ക്, ആറാട്ട് അണ്ണൻ ഉൾപ്പെടെ അനവധി അനവധി പേരാണ് ഈയൊരു മേഖലയിൽ മുന്നിട്ടുനിൽക്കുന്നത്. ആദ്യത്തെ ഷോയ്ക്ക് തന്നെ സിനിമ കണ്ടു തങ്ങളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ വിളിച്ചുപറഞ്ഞു ഒരു സിനിമയുടെ വിജയപരാജയങ്ങളെ നിർണയിക്കുന്നതിൽ തങ്ങൾക്ക് വലിയ പങ്കുണ്ട് എന്ന് സ്വയം വിശ്വസിക്കുന്ന ഇക്കൂട്ടർ യഥാർത്ഥത്തിൽ മലയാള സിനിമയെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് നടത്തുന്നത്.
നാട്ടിൻപുറങ്ങളിലെ ചായക്കടകളിലും കയ്യാല ചുമരുകളിലും ഇരുന്ന് വെടിവട്ടം പറയുന്ന ആളുകളുടെ അതേ മനോഭാവത്തിലാണ് സൈബർസ്പേസിനെ ഇക്കൂട്ടർ ഉപയോഗപ്പെടുത്തുന്നത്. അശ്ലീല ചേഷ്ടകളോടെ തെറിവിളികളോടെ സിനിമാതാരങ്ങളെയും സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും അവഹേളിക്കുവാൻ ഇവർ തയ്യാറാകുന്നു. ഇവർ വിളിച്ചു പറയുന്ന കമന്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രോളുകൾ ധാരാളം നിർമ്മിക്കപ്പെടുന്നു. ആത്യന്തികമായി ഇതിന്റെ ഗുണം ആരാണ് നേടുന്നത്? താൽക്കാലികമായ ഒരു സുഖത്തിനുവേണ്ടി ഓരോ സിനിമയുടെയും ജയപരാജയങ്ങളെ നിർണയിക്കുവാൻ ഇവർ തയ്യാറാവുന്നു.
അശ്വന്ത് കോക്ക് എന്ന് പറയുന്ന വ്യക്തി വികൃതമായ ചേഷ്ടകളോടെ ഗോഷ്ടികളോടെ താരങ്ങളെയും സംവിധായകരെയും അവഹേളിക്കുകയാണ് ചെയ്യുന്നത്. സമീപകാലത്ത് വന്ന ആറാട്ട്, കാപ്പ ഉൾപ്പെടെയുള്ള സിനിമകളുടെ നിരൂപണം ഉദാഹരണം. പൊളിറ്റിക്കൽ കറക്റ്റ്സിനെ കുറിച്ച് ഏറ്റവും കൂടുതൽ സംസാരിക്കുന്നു എന്ന പ്രകടനത്തോടുകൂടിയാണ് ഇവർ സോഷ്യൽ മീഡിയയിൽ എത്തുന്നത്. യഥാർത്ഥത്തിൽ ഇതൊരു വ്യാജ മുഖം ആണ് എന്ന് മനസ്സിലാക്കാൻ കഴിയും. നടന്മാരെ അവഹേളിക്കുക, ഇരട്ടപ്പേര് വിളിക്കുക എന്നിവയാണ് അശ്വിൻ കോക്കിന്റെ പ്രധാന കലാപരിപാടികൾ. യഥാർത്ഥത്തിൽ സിനിമയുടെ നിരൂപണം എന്ന് പറയുന്ന സൗന്ദര്യശാസ്ത്രപരവും മാധ്യമപരവുമായ വിശകലനങ്ങളെ റദ്ദ് ചെയ്തു കൊണ്ടാണ് ഇക്കൂട്ടർ തങ്ങളുടെ വായിൽ തോന്നിയ വൃത്തികേടുകൾ എല്ലാം വിളിച്ചു പറയുന്നത്. സിനിമയിൽ എത്തുവാൻ ശ്രമിച്ചിട്ട് ഒന്നും ആവാതെ പോയാൽ സിനിമക്കാരെ തെറി പറയാമോ?
അനിൽ
Post Your Comments