Latest NewsNewsBusiness

സൊമാറ്റോ: രാജ്യത്തെ ചെറുനഗരങ്ങളിലെ സേവനം അവസാനിപ്പിക്കുന്നു, കാരണം ഇതാണ്

കഴിഞ്ഞ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കമ്പനിക്ക് സാധിച്ചിരുന്നില്ല

രാജ്യത്തെ ചെറുനഗരങ്ങളിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ 225 ചെറുനഗരങ്ങളിലെ സേവനമാണ് അവസാനിപ്പിക്കുന്നത്. ചെറുനഗരങ്ങളിൽ നിന്ന് ലഭിക്കുന്ന ഓർഡറുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ നീക്കം. ഏകദേശം 0.3 ശതമാനം ഓർഡറുകൾ മാത്രമാണ് ഇത്തരം നഗരങ്ങളിൽ നിന്നും സൊമാറ്റോയ്ക്ക് ലഭിച്ചത്.

കഴിഞ്ഞ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കമ്പനിക്ക് സാധിച്ചിരുന്നില്ല. കൂടാതെ, പ്രതീക്ഷിച്ച ബിസിനസ് നടക്കാത്തതും കമ്പനിയുടെ വരുമാനം കുറയാൻ കാരണമായി. ഏകദേശം 356 കോടി രൂപയുടെ നഷ്ടമാണ് സൊമാറ്റോ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം കമ്പനിയുടെ സേവനം ആയിരം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. എന്നാൽ, ചില നഗരങ്ങളിൽ നിന്നും ലഭിച്ച പ്രതികരണം പ്രതികൂലമായത് കമ്പനിക്ക് തിരിച്ചടിയായി. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ പ്രതികരണങ്ങൾ പ്രതീക്ഷിച്ചതിലും കുറവായിരുന്നെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കങ്ങൾ സൊമാറ്റോ നടത്തുന്നുണ്ട്.

Also Read: അവർ തിരിച്ചെത്തി, ഓഫീസിൽ വെച്ച വണ്ടി പോലും എടുക്കാൻ നിന്നില്ല, നേരെ വീട്ടിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button