Latest NewsKeralaNews

‘ചികിത്സയെ കുറിച്ച് അദ്ദേഹത്തിന് പരാതിയില്ല’: ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് വി മുരളീധരൻ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കേന്ദ്രമന്ത്രി വി.മുരളീധരൻ സന്ദർശിച്ചു. ചികിൽസയുടെ വിശദാംശങ്ങൾ സംബന്ധിച്ച് കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും കേന്ദ്രമന്ത്രി
സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടു എന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് വി.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയെ കുറിച്ച് ഉമ്മൻ ചാണ്ടിക്ക് പരാതികൾ ഇല്ലെന്നും സമകാലിക വിഷയങ്ങളിൽ അൽപനേരം സൗഹൃദസംഭാഷണം നടത്തിയെന്നും വി.മുരളീധരൻ വ്യക്തമാക്കി.

അതേസമയം, ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബെം​ഗളൂരുവിലേക്ക് മാറ്റുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാൽ അദ്ദേഹത്തെ വി​ദ​ഗ്ധ ചികിത്സക്കായി മാറ്റന്ന കാര്യം നേരത്തെ തീരുമാനിച്ചികുന്നു. എഐസിസിയാണ് ഉമ്മൻ ചാണ്ടിയെ ബെം​ഗളൂരുവിലെത്തിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. ഞായറാഴ്ച ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button