ErnakulamLatest NewsKeralaNattuvarthaNews

എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പോ​ക്‌​സോ കേ​സ് പ്ര​തി​യ​ട​ക്കം ര​ണ്ടുപേർ അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഫാ​രി​ഷ് (35), നി​സ്താ​ഫി​ര്‍ (28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പോ​ക്‌​സോ കേ​സ് പ്ര​തി​യ​ട​ക്കം ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ക​ലൂ​രി​ലെ ലോ​ഡ്ജി​ല്‍ നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഫാ​രി​ഷ് (35), നി​സ്താ​ഫി​ര്‍ (28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫും, എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊ​ലീ​സും ചേ​ര്‍​ന്നാണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ ​പ​ക്ക​ല്‍ നി​ന്നും മൂ​ന്നുഗ്രാം ​വീ​തം എം​ഡി​എം​എ​യും, ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. ഗൾഫി​ല്‍ നി​ന്നു വ​ന്ന ഫാ​രി​ഷ് നാ​ട്ടി​ല്‍ ബി​സി​ന​സ് ചെ​യ്യു​ന്ന നി​സ്താ​ഫിറു​മൊ​ത്ത് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ന്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു.

Read Also : അമീർഖാൻ സോണിയയുടെയും പ്രിയങ്കയുടെയും അടുത്ത ആൾ, എന്നാൽ ഞാൻ മോദിയെ പിന്തുണയ്ക്കുന്നതിൽ മാത്രം കുറ്റം- വിവേക് അഗ്നിഹോത്രി

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. നി​സ്താ​ഫി​റി​നെ​തി​രെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ല​വി​ല്‍ മ​യ​ക്കു​മ​രു​ന്ന്, പോ​ക്‌​സോ കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button