ThiruvananthapuramKeralaNattuvarthaLatest NewsNews

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് തു​ക ത​ട്ടി​യെ​ടു​ത്തു : വയോധികൻ അറസ്റ്റിൽ

ആ​റാ​ട്ടു​കു​ഴി ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി സ​ത്യ​ശീ​ല​നാ​ണ് (61) അ​റ​സ്റ്റി​ലാ​യ​ത്

വെ​ള്ള​റ​ട: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് തു​ക ത​ട്ടി​യെ​ടു​ത്ത​യാൾ അറസ്റ്റിൽ. ആ​റാ​ട്ടു​കു​ഴി ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി സ​ത്യ​ശീ​ല​നാ​ണ് (61) അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ള​റ​ട പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്.

ഒ​രാ​ഴ്ച​മു​മ്പാണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ള്‍ ആ​ന​പ്പാ​റ​യി​ലെ പാ​ല​യ്ക്ക​ല്‍ ഫൈ​നാ​ന്‍സി​ല്‍ ര​ണ്ടു​പ​വ​ന്റെ മു​ക്കു​പ​ണ്ടം ന​ല്‍കി 56,000 രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് കേ​സ്. മ​ല​യോ​ര​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടു​ന്ന​ത് വ്യാ​പ​ക​മാ​യ​തി​നെ ​തു​ട​ർ​ന്ന്​ ഫൈ​നാ​ന്‍സ് ഉ​ട​മ​യു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ത്യ​ശീ​ല​ന്‍ പ​ണ​യം​വെ​ച്ച​ത് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

Read Also : ‘വിപ്ലവ ഗവർമെന്റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇയാൾക്ക്’: വനിതാ നേതാവിനെ കയറിപ്പിച്ച പോലീസിനെ പരിഹസിച്ച് ജോയ് മാത്യു

തു​ട​ര്‍ന്ന്, വെ​ള്ള​റ​ട ​പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പ​ക്ട​ര്‍ മൃ​ദു​ല്‍കു​മാ​ര്‍, സ​ബ് ഇ​ന്‍സ്‌​ക്ട​ര്‍ ജോ​സ​ഫ് ആ​ന്റ​ണി നെ​റ്റോ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button