വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് തുക തട്ടിയെടുത്തയാൾ അറസ്റ്റിൽ. ആറാട്ടുകുഴി ചടയമംഗലം സ്വദേശി സത്യശീലനാണ് (61) അറസ്റ്റിലായത്. വെള്ളറട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
ഒരാഴ്ചമുമ്പാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ ആനപ്പാറയിലെ പാലയ്ക്കല്‍ ഫൈനാന്സില് രണ്ടുപവന്റെ മുക്കുപണ്ടം നല്കി 56,000 രൂപ കൈക്കലാക്കിയെന്നാണ് കേസ്. മലയോരത്തെ വിവിധ ബാങ്കുകളില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്നത് വ്യാപകമായതിനെ തുടർന്ന് ഫൈനാന്‍സ് ഉടമയുടെ പരിശോധനയിലാണ് സത്യശീലന് പണയംവെച്ചത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന്, വെള്ളറട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാര്‍, സബ് ഇന്‍സ്ക്ടര്‍ ജോസഫ് ആന്റണി നെറ്റോയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments