നടപ്പ് സാമ്പത്തിക വർഷം പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം ഇതുവരെ മൊത്ത പ്രത്യക്ഷ വരുമാനത്തിൽ 24 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പ്രത്യക്ഷ നികുതി വരുമാനം 15.67 ട്രില്യൺ ഡോളറിൽ എത്തി. ഇത്തവണ കോർപ്പറേറ്റ് ആദായ നികുതിയിൽ നിന്നുള്ള വരുമാനം 19.33 ശതമാനവും, വ്യക്തിഗത ആദായ നികുതിയിൽ നിന്നുള്ള വരുമാനം 29.63 ശതമാനവുമായാണ് ഉയർന്നത്.
റീഫണ്ടുകൾ ക്രമീകരിച്ചതിന് ശേഷം, കോർപ്പറേറ്റ് ആദായ നികുതി കളക്ഷനുകളിലെ അറ്റ വളർച്ച 15.84 ശതമാനവും, വ്യക്തിഗത ആദായ നികുതി കളക്ഷനുകളിലെ അറ്റ വളർച്ച 21.23 ശതമാനവുമാണ്. 2022 ഏപ്രിൽ 1 മുതൽ 2023 ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ 2.69 ട്രില്യൺ രൂപ റീഫണ്ടുകൾ നൽകിയിട്ടുണ്ട്. ഇത് മുൻ വർഷം ഇതേ കാലയളവിൽ നൽകിയ റീഫണ്ടുകളേക്കാൾ 61.58 ശതമാനം കൂടുതലാണ്.
Post Your Comments