ദുബായ്: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി യുഎഇ. 22 വിമാനങ്ങളിൽ 640 ടൺ അവശ്യ വസ്തുക്കൾ ഇതുവരെ യുഎഇ ഇരുരാജ്യങ്ങളിലും എത്തിച്ചു. ‘അൽഫാരിസ് അൽ ഷഹം 2’ എന്നാണ് തുർക്കി, സിറിയ രക്ഷാപ്രവർത്തനങ്ങൾക്ക് യുഎഇ നൽകിയിരിക്കുന്ന പേര്. സിറിയയിൽ മാത്രം 515 ടെന്റുകൾ യുഎഇ കെട്ടിയിട്ടുണ്ട്. തുർക്കിയിൽ ഇസ്ലാഹിയ മേഖലയിൽ ഫീൽഡ് ആശുപത്രി നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
തുർക്കിയിലേക്കുള്ള സാധനങ്ങൾ എത്തിച്ചത് 15 വിമാനങ്ങളിലാണ്. ഐസിയു, ലാബ്, ഫാർമസി തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. യുഎഇ ജനറൽ വിമൻസ് യൂണിയൻ, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ് ഹുഡ് മേധാവി ഫാത്തിമ ബിൻത് മുബാറക് 5 കോടി ദിർഹം ദുരിതാശ്വാസ ഫണ്ടിലേക്കു സഹായം നൽകിയിട്ടുണ്ട്.
അതേസമയം, ഓപ്പറേഷൻ ദോസ്ത് പദ്ധതിയുടെ ഭാഗമായി, ഭൂകമ്പ ബാധിതർക്ക് ഇന്ത്യയിൽ നിന്ന് സഹായവുമായി ഇന്ത്യൻ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുർക്കിയിലെത്തി. തുർക്കിയയിലേക്ക് 13 ടൺ മെഡിക്കൽ ഉപകരണങ്ങളും സിറിയയിലെ ദുരിത ബാധിതർക്കുള്ള സഹായിക്കാനായി 24ടൺ സാധനങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വെന്റിലേറ്റർ മെഷീനുകളും അനസ്തേഷ്യ മെഷീനുകളും മറ്റ് ഉപകരണങ്ങളും മരുന്നുകളും അടങ്ങുന്ന സഹായമാണ് ഇന്ത്യ തുർക്കിയിലെ ജനങ്ങൾക്കായി ചെയ്യുന്നത്.
Post Your Comments