റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 11 മുതൽ പ്രാബല്യത്തിലായി.
ഒരാഴ്ച മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.50 ശതമാനമായാണ് ഉയർത്തിയത്. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4.0 ശതമാനവും, 61 ദിവസം മുതൽ 3 മാസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനവുമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.75 ശതമാനമാണ് പലിശ.
6 മുതൽ 9 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമായി വർദ്ധിച്ചു. 9 മുതൽ 12 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6 ശതമാനമായി ഉയർത്തി. ഒരു വർഷത്തിനും ഒന്നര വർഷത്തിനും ഒരു കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.75 ശതമാനം നിരക്കിലും ഒന്നര വർഷം മുതൽ രണ്ട് വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7.10 ശതമാനം നിരക്കിലും പലിശ നൽകും. 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.26 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുന്നത്.
Post Your Comments