വിഴിഞ്ഞം: രണ്ടുകിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശികളായ പങ്കജ് കുമാർ യാദവ് (25), ബാൽബിർ കുമാർ മണ്ടൽ (25) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ ഉച്ചക്കട, മുക്കോല പയറ്റുവിള ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നാട്ടിൽ പോയി വരുമ്പോൾ രഹസ്യമായി കൊണ്ടുവരുന്ന കഞ്ചാവ് ക്യാമ്പിലുള്ളവർക്കും നാട്ടുകാർക്കും വിൽക്കുകയാണ് പതിവ്. പ്രതികളുടെ പക്കൽ നിന്ന് മൂന്ന് മൊബൈൽ ഫോണും കണ്ടെടുത്തു.
Read Also : മുൻകൂർ അനുമതി കൂടാതെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്
റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റിവ് ഓഫീസർ ലോറൻസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, ടോണി, അനീഷ്, പ്രസന്നൻ, ഹരികൃഷ്ണൻ, ഡ്രൈവർ സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments