UAELatest NewsNewsInternationalGulf

മഴ പെയ്യുന്നത് വർദ്ധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടോ; 38 കോടി രൂപ സ്വന്തമാക്കാൻ അവസരം

ദുബായ്: മഴ വർദ്ധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് സ്വന്തമാക്കാം 38 കോടി രൂപ. എന്താണ് സംഭവമെന്നല്ലേ. മഴയുടെ അളവ് വർദ്ധിപ്പിക്കാനും മഴ മേഘങ്ങൾ വർദ്ധിപ്പിക്കാനും കഴിയുന്ന പഠന ഗവേഷണത്തിനു യുഎഇയുടെ റിസർച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്‌മെന്റ് സയൻസ് ആണ് ഗവേഷകരെ ക്ഷണിച്ചിരിക്കുകയാണ്. 3 വർഷത്തേക്കാണ് ഗവേഷണ പരിപാടി.

Read Also: 5 ശതമാനം വെള്ളക്കരം വർധന കേന്ദ്ര നിർദേശപ്രകാരം: ഈ സാമ്പത്തിക വർഷം നടപ്പാക്കില്ലെന്ന് റോഷി അഗസ്റ്റിൻ

12.39 കോടി രൂപയാണ് ഗവേഷണത്തിൽ ഓരോ വർഷവും ഗ്രാന്റായി ലഭിക്കുക. ഏറ്റവും മികച്ച നിർദേശം ഗവേഷണത്തിനായി തിരഞ്ഞെടുക്കും. ഭൂഗർഭ ജലത്തിന്റെ ദൗർലഭ്യം നേരിടാൻ മഴവെള്ളത്തെ ഉപയോഗിക്കുക എന്നതാണ് ഗവേഷണത്തിന്റെ ലക്ഷ്യം. മാർച്ച് 9 വരെ ഗവേഷണ പദ്ധതികൾ രജിസ്റ്റർ ചെയ്യാം. മാർച്ച് 16നാണ് പ്രീ പ്രപ്പോസൽ സമർപ്പിക്കേണ്ടത്. മേയ് 26 ആകുമ്പോഴേക്കും പദ്ധതി നിർദേശം സമർപ്പിക്കാനുള്ള മാർഗ രേഖ പുറപ്പെടുവിക്കും. പൂർണമായ പദ്ധതി രേഖ ഓഗസ്റ്റ് 24 മുൻപ് സമർപ്പിക്കണം. കർശനമായ പരിശോധനകൾക്കു ശേഷമായിരിക്കും പദ്ധതി തിരഞ്ഞെടുക്കുക. അടുത്ത വർഷം ജനുവരിയിൽ പദ്ധതിയിലെ വിജയികളെ പ്രഖ്യാപിക്കും.

Read Also: പൊതു ശൗചാലയങ്ങളുടെ വാതിലുകൾ ഒരിക്കലും നിലത്തു തൊടാത്തതിന്റെ കാരണം ഇതാണ്: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button