ഇടുക്കി: കഞ്ചാവ് കേസില്‍ പിഴയടച്ച് ഇറങ്ങിയ യുവാവിനെ കഞ്ചാവുമായി മൂന്നാര്‍ എക്സസൈസ് സംഘം വീണ്ടും പിടികൂടി. ഇറച്ചിപ്പാറ ജയഭവനില്‍ സി. ജയരാജി(35)നെയാണ് അറസ്റ്റ് ചെയ്തത്. 25 ഗ്രാം കഞ്ചാവുമായിട്ടാണ് എക്സൈസ് സംഘം വീണ്ടും പിടിയിലായത്.
Read Also : മഗ്നീഷ്യത്തിന്റെ കുറവ് നിങ്ങളിലുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഇറച്ചിപ്പാറയിലെ സര്‍ക്കാർ സ്കൂളിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടയില്‍ ജയരാജിനെ സംഘം അറസ്റ്റ് ചെയ്തത്. അന്ന് 15 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ദേവികുളം കോടതിയില്‍ നടന്ന അദാലത്തില്‍ 8000 രൂപ അടച്ച് കേസില്‍ നിന്നും ഒഴിവായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് സിഗ്നല്‍ പോയിന്റിന് സമീപത്ത് എക്സൈസ് സംഘം വാഹനം പരിശോധിക്കുന്നതിനിടെയാണ് ജയരാജിനെ വീണ്ടും കഞ്ചാവുമായി പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments